മദാലസ രാവ്

വേശ്യയുടെ മുഖത്തു വിരിയേണ്ടത് കാമമാണ് പ്രണയമല്ല വേശ്യയുടെ ചുണ്ട് ഉണരേണ്ടത് സ്നേഹമായല്ല തേൻപുരട്ടിയ ചൂണ്ടയായാണ്‌ വാർഡിൽ മോഹത്തകിട് പോലെ അവന്റെ കൈകളിൽ പിടിച്ചിരിക്കുകയായിരുന്നവൾ ഞാൻ വന്നുകൊള്ളാം മുഷിപ്പോടെ അവൾ ഫോണിൽ പറഞ്ഞു മാസങ്ങളായി രാജുവിങ്ങനെ… എനിക്കസുഖമൊന്നുമില്ലല്ലോ എന്ന് വിളറിയ ചിരിചിരിച് കൊണ്ടവൻ കാണുമ്പൊൾ പറയും എന്തൊ വലിയ പ്രേമമായിരുന്നു അവന്റെ ചിട്ടയില്ലാത്ത ജീവിതത്തിനോടവന് അതോ എനിക്കോ അവൾഅസ്വസ്ഥതയോടെ ഓർത്തു ഹൃദയമിപ്പോൾ പൊട്ടുമോ എന്ന അവസ്ഥയിലായി ഞരമ്പുകൾ പിടയുന്ന പോലെ അവൾ മുഷിപ്പോടെ എഴുന്നേറ്റ് നടന്നു അവനോടു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു അവന്റെ വിളറിയ ചിരികണ്ടപ്പോൾ എല്ലാം മാഞ്ഞുപോയി ഡോക്റ്ററാണ് വിളിച്ചത് സൂര്യൻ തുലഞ്ഞു പോയി സന്ധ്യകഴിഞ്ഞിരിക്കുന്നു പുളയിക്കാനെന്ന വണ്ണം തുറിച്ചു നോക്കുന്ന അനേകം കണ്ണുകൾ മിനുമിനുത്ത കൊഴുകൊഴുത്ത ത്രസിപ്പിക്കാനെന്ന വണ്ണം അത്രയ്ക്കും രസമുള്ള എന്താണ് ഞാൻ കണ്ണിൽ ഇരുട്ട് കയറുന്നപോലെ പിണഞ്ഞുകൊണ്ട് പുളയുന്ന ചൂണ്ടപോലെ എല്ലാം കടിച്ചമർത്തി അവൾ പുറത്തേക്ക് നടന്നു പാർക്കിങ്ങിൽ വിശാലമനസ്കനായ നന്മനിറഞ്ഞ യുവഡോക്റ്റർ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു മദാലസരാവിൽ കാമാതുരനായ് നിലാവ് നോക്കിനിൽക്കെ ഒരു മുരൾച്ചയോടെ കാർ ചീറിപ്പാഞ്ഞു

Leave a comment