നിശ്ശെഷമായോരെന്നാമ്പലോളം… അഴകില്ലിനീയൊരു പകൽ കിനാവിലും …

നിശ്ശെഷമായോരെന്നാമ്പലോളം… അഴകില്ലിനീയൊരു പകൽ കിനാവിലും …
അരികത്തു നി ചാരെ വന്നണയുന്നൊരു മോഹ തുടിപ്പിലും അറിഞ്ഞില്ല ഞാനൊന്നും ……സഖിയേ ……
എൻ ദാഹ മന്ത്രണം അറിയാതെ അറിയുന്ന പാരിന്റ വിഡ്ഡി ഞാൻ…
ഞാൻമാത്രമെന്തേ…
ഞാൻമാത്രമെന്തേ…
ഓർമ്മകൾ പൂക്കുന്ന ചെന്താള സ്‌മൃതകളിൽ മറവികൾ ചതിചൊരേ പ്രാണബാല്യമായ്… മറക്കണമെന്നെന്നോടോ നീയെന്നിലായാവോളം പൂത്തൊരു ജ്വല്പനരാവിലും……
മറന്നില്ലിനിയുമീ…
ഓർമ്മകൾ…
മുടിഞ്ഞൊരോർമകൾ മൂടിയൊരി കാടു പടലത്തിൽ നിമാത്രമെന്തേയെന്നറിയാതെ പോയൊരു ഭ്രാന്തിലാഴ്ന്നാന്തലും …… വരികയില്ലെന്നറിവിലും നിയാരിലോ പൂവിടും നൊമ്പരം മാത്രമായ്…… ഇരുളിൻകിനാവിലുമിന്നുഞാൻ…… നിന്നോടാശകൾക്കെന്നുമെന്തേ വിധിയറിയാത്തൊരു കോമാളി നാട്യം

Advertisements

ആകാശമെന്നമ്മ

മേഘങ്ങൾ പടുത്തുയർത്തിയ പതിയുടെ ചിരി പോലെ

മോഹങ്ങൾ അടുക്കി വെച്ച മിഴിയുടെ തിരി പോലെ

അകലാത്ത കിഴക്കിന്റെ ഉദയ വെളിച്ചമായ് നീയെന്നിൽ പടരുന്നു നിറ ജ്വാലയായ് ജീവനിൽ തിരി പൂക്കും നിന്നിലായ് ഞാൻ ഉണരുന്നു നീയാണൻ പ്രാണനിൻ ഊർജ്ജ മോഹം പ്രണയമായി പുൽകുമ്പോൾ അണയ്കും ഉന്മാദ മോഹമേ അടുക്കും തോറും നിൻ മധുരമേറിയ പനി തീയിൽ അല്പാൽപമായ് കരിഞ്ഞു  പൊടിഞ്ഞലഞ്ഞ ചാരമായ് ഹൃദയ വിശുദ്ദിയുടെ ശാന്തതയോടെ കെട്ടഴിയാത്ത നൂൽ കെട്ടു പോലെ അകന്നു മാറാത്ത ഒട്ടിപിടിച്ച ബന്ധനപൂട്ടായ് നിലക്കാകയങ്ങളുടെ കൊടുങ്കാറ്റിൽ ലഹരിയേകും കുളിർമഴയായ് അലിഞ്ഞു പോയേക്കാം എന്നാലും ഒരു മിന്നൽ പിണരായ് കൊത്തി വലിച്ചേക്കാം നമ്മളീലേക്കോന്നായോരൂ സ്വർഗ്ഗ ലോകം ആകാശമെന്നമ്മ……

 #അപരൻനായർ

പൊട്ടൻകൊട്ട്

വിവേകാന്ധകാരമോ ലളിത ഭ്രാന്ത ശപഥമൊ കോമളാങ്ക ചപല ചാര ചേല തീർത്ത താപനം ശുഷ്ക സായ മാനമായ് ശാബരം ശമിച്ചു വീഴും ശശിദളം പരാകമായ് പ്രഭാതലം കിഴക്കുതിർക്കും സൂര്യബിന്ദു ചാപമായ്അനുദിനം പതിചുതിർക്കും രിക്ത വർഷ മേഘമായ് നിനവ് പാകും മദിര മാദം ഹ്രാസ ലായ ശാചിയിൽ   മേനിയിൽ പൊതിഞ്ഞഴിഞ്ഞു ചളിപുതീർക്കും മാതിരി

രക്തപീഠം

അകലമരം അകാലദാഹം അഗ്നിചക്രം

മുനിയുടെ പാദമാറ്റങ്ങൾ ശൂന്യതഉയർത്തിയ കരി ഇരുട്ടിൽ നിന്നും തെന്നി വരുന്നു ദിക്കില്ലാ ശരചക്രങ്ങളെ പടയങ്കിയാക്കി കരികാറ്റ് പുതച്ച പടയാളിയെ പോലെ അർത്ഥമില്ല നാദങ്ങൾ കുരച്ചു തുപ്പി ജീവിതമെന്ന തമാശയുടെ പടുവാതിൽ തുറന്നു പുറത്ത് ചാടുന്നു വളർച്ച മുരടിക്കാ മൃദുരോമ ബീജങ്ങൾ മാത്രമാണതിന്റെ കൂട്ട്‌ നാദങ്ങളുടെ ത്രാണിയിൽ ആയുധം തേടിയതിന്റെ പാത്രത്തിൽ ഉപയോഗമറിയാ വാൾ മുന പോലെ കൂർത്ത പല്ലുകൾ മുളച്ചു പൊങ്ങുന്നു ശരചക്രങ്ങൾ അർത്ഥമന്വേഷിക്കും ജീവിത ക്ഷേത്രത്തിൽ ആയുധമില്ലാ നായാടിയായ് ഭൂലോക വാസി വികടതകൾ ചവച്ചു തുപ്പി പറത്തിവിടും  നീർകുമിളകളെന്ന സത്യമെന്ന കോമാളി വേഷം കൊടുത്താടിക്കുന്ന അഭിനയമറിയാത്ത നടനകുരുക്കിൽ നാടക തട്ടിലെറിയപ്പെട്ട ആത്മാവുകൾ മുറുമുറുക്കുന്നു

അനർഘള നിർമല നിർദോഷങ്ങളുടെ ചതുപ്പിൽ വലിച്ചെറിയപ്പെട്ട മാംസ കഷണങ്ങൾ പ്രാണൻ നട്ടഭ്രാന്ത് പേറി രക്ഷ തേടി കുതിക്കുന്നു ആഴ്ന്നാഴ്ന്നു പോവും ചതിക്കുഴികളിൽ തെന്നിമറിഞ്ഞും മറിയാതെയും നീന്തിയകലും ഹസ്ര കേളിയുടെ തേരോട്ടങ്ങളുമായ് ഇഞ്ചിഞ്ചായി കണങ്ങൾ വേർപെടുന്ന അനുഭൂതി ഭാവങ്ങളിൽ ദേഹി ദേഹമൊഴിഞ്ഞു കരയോഴുകി  തുടിപ് തേടുന്നു……

ഉന്മാദിയെ വരച്ചു വെച്ച തണലിടങ്ങളിലേ ഒഴുക്കു ചാലുകളിൽ വഴുതി വീണു രാഗ വിസ്താരങ്ങൾ പിടിച്ചു കെട്ടപെട്ട പ്രതിമയെ പോലെ ദേഹരൂപം മാത്രം വായ്പാട്ടുകൾക്ക് ചിത്രംവരയാൻ പിറവിയാൽ കോരിക്കോടുത്ത മഷികുപ്പിയായ് അരങ്ങു തകർത്തേക്കാം 

പനിനീർ നിലാവ്

മധുരോന്മത്ത ലഹരികളിൽ ആറാടാൻ നിനക്കായൊരു രാജ്യം എന്റെ ഹൃദയം…… പ്രണയ മോഹാലസ്യങ്ങളുടെ തുടിപ്പിനാൽ ഞാൻ നിനക്കയതിൽ കൊട്ടാരം പണിതിരിക്കുന്നു തേനുതീരും പൂമെത്തകളാൽ നിനക്കായെൻ ആരാമം… പ്രിയ പുഷ്പ കുളിർ മഴകളിൽ ഉല്ലസിക്കാൻ സിരകളുടെ തോഴിമാർ ……നിനക്കായുള്ള എന്റെ പ്രണയം… തുടിപ്പിന്റെ ജ്വലനങ്ങളിൽ നിയാണെൻ മധുപകരും പനി പാത്രം സുരഭില പ്രഭാ കിരണമുണരും കാർമേഘ വർഷ മായ് കളഭമഴ തിങ്ങും മോഹരാഗങ്ങളുടെ പുലർലഹരികൾ നിർലഭ ശാന്തിയിൽ ഒളിച്ചിരിക്കുന്നു ……മന്ദഹാസത്തിൽ ശ്രുതിതേങ്ങിയ എന്റെശിൽപമേ ഞാൻ നിന്നിലൊരു പുനർഗാനമായി ലയിച്ചടങ്ങുന്നു… രുചിക്കും തോറും മധു പകരും തേനരുവിയുടെ ചാലു പോലെ …നിൻ നയന സമുദ്രത്തിൽ ഞാൻ തുണ തേടുന്നു……… കടലറിയും നദി തീർത്തത്തിൻ വിശുദ്ദിയായ് നിൻ രുചിഭേതങ്ങളിൽ ഞാൻ അടങ്ങി മയങ്ങുന്നു…മുന്തിരിതോപ്പുകളുടെ കുളിർമതിയിൽ നമുക്കായൊരു ചില്ലുകൂടാരം കാറ്ററിയ കനലറിയ കിനാമഴകളിൽ നമ്മൾ തറഞ്ഞ മണ്ണിന്റെ ഇശ………

പീസ്✌✌🔌

ഹിമ പ്രവാഹങ്ങളുടെ പതനം തുടിച്ചു അയാളും ഒരു മഞ്ഞായേക്കാം പകലുകൾ മൂർദ്ധന്യം കൂടിയാൽ ശമിക്കാത്ത മഞ്ഞുണ്ടോ എന്നാരെങ്കിലും ചിന്തിചിരിക്കണം പകലിന്റെ ചുടു കാട്ടിൽവിരിഞ്ഞതാണു ഹിമ പ്രവാഹമെങ്കിലോ അയാൾ അപ്പോൾ ചിതയൊടുങ്ങേണ്ട ജീവനില്ലാത്ത പാഴ് തടിയായിരുന്നോ പാഴ് തടിക്ക്‌ മഞ്ഞു പെയ്യിച്ച ഹിമപ്രവാഹത്തിനായി അയാളിലെന്തേ നന്ദിയില്ലാതെപോയി ജീവനില്ലാത്ത പാഴ്തടിയിൽ ഹൃദയം തുടിക്കുന്നതില്ലെ അതിനെ നിരാശയുടെ പേരിട്ടു വിളിചതാരാണ് നിരാശ പകലിന് താപമെറ്റാനുള്ള പാഴ്തടിയാണോ അതിലെന്തേ ജീവനില്ലേ ഹിമ പ്രവാഹമാണോ അതിന്റെ ജീവന്റെചൂട് മഞ്ഞിന് തണുപ്പേറ്റാനുള്ള ഉപാധി മാത്രമാണോ അയാൾ നിരാശ ഒഴിഞ്ഞാൽ അയാളിൽ   ജീവന്റെ സത്തയില്ലേ ജീവന്റെ സത്തയില്ലത്തിടത്ത് നിരാശ  ജനിക്കുമോ ജീവന്റെ നീരുറ്റാൻ നിരാശയെ കുത്തിവെക്കുന്നത് പകലിന്റെ മുഖങ്ങളാണോ മഞ്ഞു പ്രവാഹം ജീവന്റെ തുടിപ്പിനെയാണ് നിരാശയെ അല്ലല്ലോ പൊതിയുന്നത് മഞ്ഞാവുന്നത് ജീവന്റെ സത്ത തന്നെയായിരികാം നിരാശയെന്നും അജയ്യനെപോലെ ഭാവം പൊഴിച്ച് ജീവന്റെ സത്ത നശിച്ചാൽ താനില്ലന്നറിയാത്ത പകലിന്റെ പൊങ്ങചങ്ങളെ ചിരിപ്പിക്കുന്ന കോമാളിയായ് പാഴ്ജന്മം

നീന്തൽ

അലപ്പ ഗണിതം രാഗനിരുദ്ധ പരിണാർത്ഥം അൽപവികല്പശിലോ ഫലകം ശ്യാമ സ്യന്ദന സ്ത്യുത്യാർഹം

  രാത്രിയുടെവിശപ്പിന്റെ പല്ലാൽ പാതി മുറിഞ്ഞ നിഴലുകൾ നീന്തുന്നു…

വിധിയറിയാത്ത അളവ് കോലുമായ്  കനൽ കൂമ്പാരങ്ങളിലൂടെ നമുക്ക് നടക്കാം ഇഴതുന്നിയ സ്വപ്നങ്ങൾ ചേർത്ത് വെച് സ്‌മൃതി മരിച്ച വള്ളികൂടുകൾക്ക് പിഴ ചാർത്താം  സ്വർഗീയസ്വപനങ്ങൾ ആലിംഗനം അറിഞ്ഞ രാഞ്ജി കനക തുമ്പി പോൽ മോഹലാസ്യങ്ങൾ പാറികളിക്കും നിന്റെ ഹൃദയം റാഞ്ചിയെടുക്കും വേഴാമ്പലിനെ പോൽ ദാഹിച്ചലയും എന്റെ കിനാവുകൾ സുഖമോഹങ്ങളുടെ താര പദത്തിലെ പീലി വിടർത്തും മയിൽ നാട്ട്യം മാറിൽ ചാർത്തി ഞാനൊരു അബാല നർത്തകൻ…

എന്റെ സിര സുദീർഗമായ എന്റെ ചിരനാദ ശാലകൾ  ബാഹ്യ ശുക്‌തങ്ങൾ അഴിച്ചു വെച്ച് ഋഷിശ്രിംഗങ്ങൾ വിരാചിക്കും ഉന്മാദ ഭൂതിയുടെ നിൻ ലഹരികൾ ബാധിച്ച ഉന്മാദ കോണുകളിൽ ചിറകുകൾ നനഞ്ഞ ധ്യാനമാകുന്നു…ചില്ലകൾ കിളിർക്കും മൊഴി മുത്തുകളായ് നിന്നിൽ ഞാൻ പൊഴിഞ്ഞു വീഴുന്നു…